Vivekananda Study Circle » May 23, 2015

Daily Archives: May 23, 2015

Quotes

We want strength

Published by:

 

യുവസുഹൃത്തുക്കളേ, നിങ്ങള്‍ കരുത്തരാകുവിന്‍. അതാണ് നിങ്ങള്‍ക്കെന്റെ ഉപദേശം. ഗീത പഠിച്ചിട്ടെന്നതിലുമധികം ഫുട്‌ബോള്‍ കളിച്ചിട്ടു സ്വര്‍ഗ്ഗത്തോടടുക്കാം. കുറേ കടന്ന വാക്കുകളാണിവ; എങ്കിലും നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് എനിക്കിതു പറയണം. എനിക്കറിയാം, തകരാറെവിടെയാണെന്ന്. കുറച്ചനുഭവം എനിക്കുണ്ടായിട്ടുണ്ട്.

ബാഹുബലവും ശരീരബലവും കുറച്ചുകൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഗീത കൂടുതല്‍ നന്നായി മനസ്സിലാകും. കുറേ ചൊറുചൊറുക്കുള്ള രക്തം നിങ്ങള്‍ക്കുണ്ടായാല്‍, കൃഷ്ണന്റെ ബലിഷ്ഠമായ പ്രതിഭയും മഹത്തായ പ്രതാപവും നിങ്ങള്‍ക്കു കൂടുതല്‍ നന്നായി മനസ്സിലാകും.

നിങ്ങളുടെ ശരീരം നിങ്ങളുടെ കാലില്‍ ഉറച്ചുനിന്നാല്‍, ആണുങ്ങളാണെന്ന ബോധം നിങ്ങള്‍ക്കുണ്ടായാല്‍, ഉപനിഷത്തുകളും ആത്മമഹിമയും കൂടുതല്‍ നന്നായി മനസ്സിലാകും. അങ്ങനെ ഇതെല്ലാം നമ്മുടെ ആവശ്യങ്ങള്‍ക്കുപയോഗിക്കണം.“

– സ്വാമി വിവേകാനന്ദന്‍